കറ്റാര്‍വാഴയും നാരങ്ങ നീരും ഇരുണ്ട നിറം മാറ്റും
മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ് നിറം കുറഞ്ഞവര്‍ക്ക്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കി അത് അപകടത്തിലേക്ക് ക്ഷണിച്ച് വരുത്തുന്ന അവസ്ഥ വരെ ഉണ്ടാവുന്നുണ്ട്. പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തിലെ വലിയൊരു വെല്ലുവിളി തന്നെയാണ് ഇത്. നിറം വര്‍ദ്ധിപ്പിക്കുന്നതിനായി പല മാര്‍ഗ്ഗങ്ങളും തേടുമ്പോള്‍ അത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ-സൗന്ദര്യ ഗുണങ്ങളില്‍ മുന്നിലാണ് കറ്റാര്‍ വാഴ. ഇത് മാത്രമല്ല കേശസംരക്ഷണത്തിനും ഒട്ടും പുറകിലല്ല കറ്റാര്‍ വാഴ. മുടിയും ചര്‍മ്മവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കറ്റാര്‍ വാഴ മുന്നിലുണ്ട്. നമ്മുടെ അടുക്കളത്തോട്ടത്തില്‍ സാധാരണയായി വളര്‍ത്താന്‍ പറ്റുന്ന ഒന്നാണ് ഇത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളെക്കുറിച്ചും ചിന്തിക്കേണ്ടി വരില്ല.
കറ്റാര്‍വാഴയില്‍ അല്‍പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാവും. നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും കറ്റാര്‍ വാഴ മികച്ച പരിഹാരമാണ്. മുഖസൗന്ദര്യത്തിനും മുടി സൗന്ദര്യത്തിനും ഫലപ്രദമായി കറ്റാര്‍ വാഴ ഉപയോഗിക്കാം. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ് കറ്റാര്‍ വാഴ. മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച് നില്‍ക്കുന്ന ഒന്ന് തന്നെയാണ് കറ്റാര്‍ വാഴയും നാരങ്ങ നീരും ചേരുന്ന മിശ്രിതം.
ബ്ലീച്ച് ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറിയിറങ്ങി സമയം മിനക്കെടുത്തുന്നവര്‍ക്ക് ഇനി കറ്റാര്‍ വാഴ നീരില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് ബ്ലീച്ച് ചെയ്തതു പോലെ മുഖം തിളങ്ങാനും മാത്രമല്ല പാര്‍ശ്വഫലങ്ങളില്ലാതെ മുഖം സംരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല മുഖത്തിന്റെ സ്വാഭാവികത നിലനിര്‍ത്തി മുഖത്തിന് തിളക്കം നല്‍കാന്‍ ഉത്തമമാണ് കറ്റാര്‍ വാഴ. ഇതില്‍ നാരങ്ങ നീര് ചേരുമ്പോള്‍ ഫലം ഇരട്ടിയാവുന്നു.