തക്കാളിയുടെ ആരോഗ്യനേട്ടങ്ങൾ

 

സൊളേനം ലൈക്കോപെർസിക്കോൺ (solanum lycopersicum) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന തക്കാളി സ്വാഭാവത്തിൽ മുന്തിരിവള്ളിപോലെയാണ്. സസ്യശാസ്ത്രമനുസരിച്ച് പഴവർഗ്ഗത്തിൽപ്പെടുന്ന ഒരു ഫലമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ചെറുപഴങ്ങളുടെ വിഭാഗത്തിൽപ്പെടുന്നതാണ് തക്കാളി. ബീജകോശം ഫലമായി വികസിക്കുന്ന ഈ ഫലത്തിന്റെ ഉള്ളിൽത്തന്നെയാണ് അതിന്റെ വിത്തുകൾ നിലകൊള്ളുന്നത്.

തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കണ്ടുവന്നിരുന്ന ഈ സസ്യത്തെ ആദ്യമായി കൃഷിചെയ്ത് തുടങ്ങുന്നത് മെക്‌സിക്കോയിലാണെന്ന് കരുതപ്പെടുന്നു. സ്‌പെയിൻകാർ അമേരിക്കയിൽ തങ്ങളുടെ കോളനി സ്ഥാപിക്കുമ്പോഴാണ് തക്കാളിക്കൃഷി വ്യാപകമാകുന്നത്. ഇന്ന് നമുക്ക് ലഭിക്കുന്ന വലിപ്പംകൂടിയ ചുവന്ന തക്കാളിയെ അപേക്ഷിച്ച് സ്വാഭാവിക ഇനത്തിൽപ്പെട്ട തക്കാളി ചെറുതും കൂടുതലായി മഞ്ഞനിറമുള്ളതുമാണ്. തക്കാളിയുടെ 95 ശതമാനവും ജലമാണ്. 5 ശതമാനം കാർബോഹൈഡ്രേറ്റും, 1 ശതമാനം മാംസ്യവും കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. ലിഗ്നിൻ, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80% നാരുഘടകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഫൊളേറ്റ്, പൊട്ടാസ്യം, ജീവകം കെ.1, ജീവകം സി. എന്നിങ്ങനെയുള്ള ധാതുക്കളുടെയും ജീവകങ്ങളുടെയും നല്ലൊരു സ്രോതസ്സുംകൂടിയാണ് തക്കാളി. ഇതിൽ അടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങളാണ്; ക്ലോറോജെനിക് അമ്ലംഃ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുവാൻ ഇത് സഹായിക്കുന്നു. നാർസീജെനിൻഃ ഇത് നീർവീക്കം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് ബീറ്റാ കാരോട്ടിൻഃ ശരീരത്തിൽ ജീവകം എ. ആയി പരിവർത്തനം ചെയ്യപ്പെടുന്നു ലൈകോപീൻഃ വളരെ വലിയ തോതിൽ തക്കാളിയിൽ കാണപ്പെടുന്നു. ചുവപ്പുനിറം എത്രത്തോളം കൂടുതലായിരിക്കുമോ, ലൈകോപീനും അത്രത്തോളം കൂടുതലായിരിക്കും. ലോകത്തിലെ ഒരു ഇഷ്ടഭക്ഷണമാക്കി തക്കാളിയെ മാറ്റുന്നത് എന്താണെന്ന് നോക്കാം.

അർബുദവിരുദ്ധത

തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈകോപീൻ കുടൽ, സ്തനങ്ങൾ, ശ്വാസകോശം എന്നിവിടങ്ങളിലെ അർബുദകോശങ്ങളുടെ വളർച്ചയെ തടയുന്നതായി അറിയപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നിരോക്‌സീകാരികൾ ശരീരത്തിലെ മറ്റ് അർബുദപ്രവർത്തനങ്ങളെയും തടയുന്നു.

താഴ്ന്ന അളവിനുള്ള കൊളസ്‌ട്രോൾ

തക്കാളിയുടെ വിത്തുകളിൽ കൊളസ്‌ട്രോൾ കാണപ്പെടുന്നില്ല. എന്നാൽ കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുവാൻ സഹായിക്കുന്ന നാരുഘടകങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഹൃദയസംബന്ധമായ ഏതൊരു അസുഖത്തെയും ഭേദപ്പെടുത്താൻ ഇതിൽ കാണപ്പെടുന്ന പൊട്ടാസ്യത്തിന് കഴിയും.

ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുന്നു

താക്കാളിയുടെ വിത്തിൽ അടങ്ങിയിരിക്കുന്ന ലൈകോപീനും ക്ലോറോജെനിക് അമ്ലവും രക്തസമ്മർദ്ദത്തെ കുറയ്ക്കുവാനും, അങ്ങനെ രക്താധിസമ്മർദ്ദത്തിനുള്ള സാദ്ധ്യതയെ ലഘൂകരിക്കുകയും ചെയ്യുന്നു.

പോഷക വസ്തുതകൾ

ചുവന്നു പാകമായ 100 ഗ്രാം തക്കാളിയിലെ പോഷകഘടകങ്ങൾ

കലോറി 18

ജലം 95%

മാംസ്യം 0.9 ഗ്രാം

കാർബോഹൈഡ്രേറ്റുകൾ 3.9 ഗ്രാം

പഞ്ചസാര 2.6 ഗ്രാം

നാരുഘടകങ്ങൾ 1.2 ഗ്രാം

കൊഴുപ്പ് 0.2 ഗ്രാം

പൂരിത ഘടകങ്ങൾ 0.03 ഗ്രാം

ഏകപൂരിത ഘടകങ്ങൾ 0.03 ഗ്രാം

ബഹുപൂരിത ഘടകങ്ങൾ 0.08 ഗ്രാം

ഒമേഗ 6 0.08 ഗ്രാം

പറിച്ചെടുക്കുന്ന തക്കാളിയിൽ കാർബോഹൈഡ്രേറ്റുകളുടെ അളവ് 4 ശതമാനത്തോളമേ ഉണ്ടാകൂ. ഇതിൽ ലളിതമായ പഞ്ചസാര ഘടകങ്ങളും നാരുഘടകങ്ങളും അടങ്ങിയിരിക്കുന്നു. ധാരാളം ജീവകങ്ങളും ധാതുലവണങ്ങളും ഇതിൽ കാണുവാനാകും. അതുകൊണ്ട് തക്കാളിയെക്കൂടി ഭക്ഷണത്തിൽ നിത്യേന ഉൾപ്പെടുത്തുന്നത് ചർമ്മകാന്തിക്കും, മുടിയിഴകളുടെ ആരോഗ്യത്തിനും, മൊത്തത്തിലുള്ള ശാരീരാരോഗ്യത്തിനും വളരെയേറെ ഗുണകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *