മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ശാന്തിഗിരിയില്‍ സ്വീകരണം നല്‍കി
പോത്തന്‍കോട് : 21.06.2018
മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ ഗംഭീര സ്വീകരണം നല്‍കി.












രാവിലെ 11.30 ആശ്രമത്തിലെത്തിയ ഗവര്‍ണ്ണര്‍ ഒരു മണിക്കൂര്‍ ആശ്രമത്തിലുണ്ടായിരുന്നു. 2018 മേയ് 29 ന് മിസോറം ഗവര്‍ണര്‍ ആയി ചുമതലയേറ്റശേഷം ആദ്യമായി ശാന്തിഗിരിയിലെത്തിയ കുമ്മനം രാജശേഖരന്‍ ശിഷ്യപൂജിതയെ ദര്‍ശിച്ച് അനുഗ്രഹം വാങ്ങി.
നവജ്യോതി ശ്രീകരുണാകര ഗുരുവിനെ ദര്‍ശിച്ചപ്പോഴെല്ലാം ഒരുതരം പ്രത്യേക ഊര്‍ജ്ജമാണ് ലഭിച്ചത്, ഈ ഊര്‍ജ്ജം തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വളരെയധികം ശക്തി പകര്‍ന്നിരുന്നു. ആതേ ഊര്‍ജ്ജം തുടര്‍ന്നും വേണമെന്ന് മോഹത്തോടെയാണ് ഇപ്പോള്‍ ശാന്തിഗിരിയിലെത്തിയിരിക്കുന് നതെന്നും ആശ്രമത്തിലൊരുക്കിയ ലളിതമായ സ്വീകരണയോഗത്തില്‍ അദ്ദേഹം പറഞ്ഞു.