ശാന്തിഗിരിയില്‍ കാലുകുത്തിയപ്പോള്‍…

 

രാവിലെ പത്മശ്രീ ജയറാം ശാന്തിഗിരി ആശ്രമത്തിലെത്തിയിരുന്നു. ചെരുപ്പഴിച്ചു കാറിലിട്ടശേഷം സൗമ്യതയോടെ ആശ്രമത്തിലെത്തിയ അദ്ദേഹം ഗുരുസന്നിദ്ധിയിലെത്തിയപ്പോള്‍ കുറച്ചുനേരം നിശ്ചലനായി. കണ്ണടച്ചു സമര്‍പ്പിതനായി നിന്നു. പുതിയൊരു ശബ്ദവും പ്രകാശവും തന്റെ ഉള്ളിലേക്ക് ഇരച്ചു കയറി, പുതിയൊരുന്മേഷവും ചൈതന്യവും ഈ സമയം ലഭിച്ചു എന്നാണ് ജയറാം പിന്നീട് യോഗത്തില്‍ പറഞ്ഞത്. പിന്നെ താമരപര്‍ണ്ണശാലയില്‍ പുഷ്പ്പങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന നടന്ന 19-മത് നവഒലി ജ്യോതിര്‍ദിനം സമ്മേളനത്തില്‍ വച്ച് ശാന്തിഗിരിയുടെ പ്രതിഭാപുരസ്‌കാരം ​​അദ്ദേഹം ഏറ്റുവാങ്ങി. ഒരുതരം പുതിയ അനുഭമായിരുന്നു ഇവിടെ നിന്നും ലഭിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി എനിക്ക് വിവിധഇടങ്ങളില്‍ നിന്നും വിവിധ തരത്തിലുള്ള പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

 

പക്ഷേ ഇവിടെ ഈ ഗുരുചൈതന്യം തുളുമ്പിനില്‍ക്കുന്ന ഈ അന്തരീക്ഷത്തില്‍ നിന്നുകൊണ്ട ഈ പുരസ്‌കാരം കൈയില്‍ വാങ്ങുമ്പോള്‍ എന്നില്‍ എന്തക്കയോ പുത്തന്‍ അനുഭൂതികള്‍ ഉണര്‍ത്തുന്നു. ​ ​ ശാന്തിഗിരിയുടെ ഈ പുരസ്‌കാരത്തെ നെഞ്ചോട് ചേര്‍ത്ത് വയ്ക്കാനാണ് തോന്നുന്നത്. കഴിഞ്ഞ വര്‍ഷം പുരസ്‌കാരം വാങ്ങിയ മമ്മൂട്ടി, തന്നോട് ഇതുതന്നെയാണ് പറഞ്ഞത്. ഇവിടെ വന്നപ്പോള്‍ അത് ബോധ്യമായി.ഇവിടത്തെ ഈ ചൈതന്യം ഒന്നുകൂടി അനുഭവിക്കാന്‍ കുടുംബത്തോടൊപ്പം ഇനിയും വരുമെന്നും പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് ജയറാം പറഞ്ഞു.

19-മത് നവഒലി ജ്യോതിര്‍ദിനം സമ്മേളനം ഉദ്ഘാടനം ചെയ്ത രാജ്യസഭ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന്‍, മതങ്ങളിലെ സമാനതകള്‍ കണ്ടെത്തി, ശ്രീകരുണാകര ഗുരു ആവിഷ്‌കരിച്ച മതാതീത ആത്മീയത ഇന്ന് കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണെന്ന് പറഞ്ഞു. ഐക്യത്തിന്റേയും ഒരുമയുടേയും സന്ദേശമായിരുന്നു ഗുരുവിന്റേത്. ഭൗതികവാദവും ആത്മീയവാദവും തമ്മില്‍ തര്‍ക്കത്തിന്റേയോ സംഘര്‍ഷത്തിന്റേയോ ആവശ്യമില്ലെന്നും ഇതുരണ്ടും ഒന്നാണെന്നും ഗുരു പഠിപ്പിച്ചു. എന്നും ​ ​അദ്ദേഹം പറഞ്ഞു. സി.ദിവാകരന്‍ എം.എല്‍.എ, അദ്ധ്യക്ഷനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *