ശാന്തിഗിരി മർമ്മ സ്പെഷ്യാലിറ്റി ക്ലിനിക് , ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കടപ്പടാക്കട , ശ്രീ. N. K പ്രേമചന്ദ്രൻ MP നിർവഹിച്ചു

കൊല്ലം: കടപ്പാക്കട, ശാന്തിഗിരി ആയുർവ്വേദ & സിദ്ധ ഹോസ്പിറ്റലിൽ പുതിയതായി ആരംഭിച്ച മർമ്മ ചികിത്സ സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉത്ഘാടനം ശ്രീ. എൻ.കെ. പ്രേമചന്ദ്രൻ എം പി നിർവഹിച്ചു.


ഭാരത സംസ്കാരത്തിലെ വിവിധ ചികിത്സ സമ്പ്രദായങ്ങളെ സമന്വയിപ്പിച്ച് രോഗാതുരരായവർക്ക് ഏറ്റവും നല്ല ചികിത്സ ലഭ്യമാക്കാൻ ശാന്തിഗിരി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദാർഹമാണന്ന് എം പി പറഞ്ഞു. ജീവിതശൈലി രോഗങ്ങൾ കൂടി വരുന്നത് സമൂഹനന്മയെ ബാധിക്കുന്നതായി എം പി പറഞ്ഞു.

സിരകളുടേയും, ധമനികളുടേയും, പേശികളുടേയും സന്ധികളായ മർമ്മങ്ങളിൽ ഇരിക്കുന്ന പ്രാണനെ രോഗബാധിത ഭാഗങ്ങളിൽ പ്രവഹിപ്പിച്ച് ആശ്വാസം നൽകുന്നതായി  മർമ്മ സ്പെഷ്യലിസ്റ്റ് ആയി ചാർജെടുത്ത ഡോ.ജി. ആനന്ദ് ബി എ എം, പറഞ്ഞു.

ബ്രഹ്മചാരി മനോജ് കുമാർ, ശ്രീ.മുരളി ശ്രീധർ, സീനിയർ അഡ്വൈസർ, ഡോ.കെ.എൻ ശ്യാമപ്രസാദ്, സീനിയർ കൺവീനർ ശാന്തിഗിരി ആശ്രമം, ഡോ.ജി. ആനന്ദ് ബി എ എം, ഡോ. എസ്.പി. സുരേഷ് ബാബു ബി എ എം, ശ്രീ. ഹരീഷ് റാം, ശ്രീ.രഞ്ജിത്ത് ജി എസ്, ശ്രീ. രാജീവ് എസ് ജി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *