സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി
മതാതീത ആത്മീയതയുടേയും മതേതരത്വത്തിന്റേയും വക്താവ്.
ഇപ്പോള്‍ ശാന്തിഗിരി ആശ്രമത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലയില്‍, ആഗോളതല പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
ആത്മീയനേതാവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍, സംഘാടകന്‍, സാംസ്‌കാരിക നായകന്‍, എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച സ്വാമി, രാജ്യത്തുടനീളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വീടില്ലാത്തവര്‍ക്ക് വീട്‌നിര്‍മ്മിച്ചുനല്‍കുന്ന വാസശ്രീ, നിര്‍ധനയുവതികള്‍ക്ക് മംഗല്യം സാധ്യമാക്കുന്ന മംഗലശ്രീ പദ്ധതികള്‍ ഇവയില്‍ ചിലതുമാത്രം. ഇതുകൂടാതെ ഓണം, ക്രിസ്തുമസ്, റംസാന്‍ എന്നീ വിശേഷ ദിവസങ്ങളില്‍ അനവധി കുടുംബങ്ങള്‍ക്ക് വിവിധതരം സഹായം, നിരധനരായ രോഗികളെ സഹായിക്കാന്‍ പ്രത്യേക പദ്ധതി, നൂറുകണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം, അനാഥാലയങ്ങള്‍ക്ക് വിവിധതരത്തിലുള്ള സഹായം, എന്നിവയ്ക്കൊപ്പം തിരുവനന്തപുരം നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ എന്നിവയും സ്വാമിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഫൗണ്ടേഷന്‍, ഒ.വി. വിജയന്‍ ഫൗണ്ടേഷന്‍, വയലാര്‍ സാംസ്‌കാരിക വേദി സ്വസ്തി ഫൗണ്ടേഷന്‍ എന്നിങ്ങനെ നിരവധി സംഘടനകളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്.
മതാതീത ആത്മീയതയുടെ പ്രചാരകനായി, യു.എസ്. എ, യു.കെ, ചൈന, റഷ്യ, ബ്രസീല്‍, ജര്‍മനി, ഇറ്റലി, സിംഗപ്പൂര്‍, യു.എ.ഇ, ബഹറിന്‍, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ഹോംങ്കോഗ്, ശ്രീലങ്ക തുടങ്ങിയരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ആനുകാലിക വിഷയങ്ങളെ അപഗ്രധിച്ചുകൊണ്ടുള്ള പത്രങ്ങളിലെയും ഓണ്‍ലാന്‍ മാധ്യമങ്ങളിലേയും ലേഖനങ്ങളും ചാനലുകളിലെ പ്രഭാഷണങ്ങളും പ്രത്യേകിച്ച്, കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങാതെ ഏഷ്യാനെറ്റില്‍ ഇതിനകം 400 എപ്പിസോഡുകള്‍ പിന്നിട്ട സ്വാമിയുടെ ‘പാഥേയം’ എന്ന ആത്മീയബോധന പരിപാടി കേരളം പ്രത്യേകം ശ്രദ്ധിക്കുന്നു, ചര്‍ച്ചചെയ്യുന്നു.
1974 മെയ് 5 ന് എഫ്.എ.സി.റ്റി ഉദ്യോഗസ്ഥനായിരുന്ന
ശ്രീ. എം.കെ മണിയന്‍ നായരുടെയും ശ്രീമതി
ജെ. ശാന്തമ്മയുടെയും മൂന്നുമക്കളില്‍ ഇളയവനായി ചേര്‍ത്തലയില്‍ ജനിച്ചു. ഉദ്യോഗമണ്ഡലില്‍ ഫാക്റ്റ് സ്‌കൂളിലും എറണാകുളത്തുമായിരുന്നു വിദ്യാഭ്യാസം.
നവജ്യോതിശ്രീ കരുണാകരഗുരുവിനെ കണ്ടത് ജീവിതത്തില്‍ വലിയ വഴിത്തിരിവായി.
1999 ല്‍ സന്യാസജീവിതത്തിനു മുേന്നാടിയായുളള
ബ്രഹ്മചര്യജീവിതം തെരഞ്ഞെടുത്തു.
24. 02. 2001 ല്‍ സന്യാസദീക്ഷാ സ്വീകരിച്ചു.
നവജ്യോതി ശ്രീകരുണാകര ഗുരുവിന്റെ ജീവചരിത്രം, ദൈവത്തിന്റെ കണ്ണുകള്‍കൊണ്ട് കാണുക, തിരഞ്ഞെടുത്ത ലേഖനങ്ങള്‍, പുതിയ മനുഷ്യനാകാന്‍, ആനന്ദത്തിന്റെ ഇതളുകള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റോട്ടറിക്‌ളബിന്റെ കര്‍മ്മശ്രേഷ്ട, സര്‍വസ്രേഷ്ട, പത്തനാപുരം ഗാന്ധിഭവന്റെ ശാന്തിദൂത് എിങ്ങനെ ഇരുപതിലധികം പുരസ്‌കാരങ്ങള്‍ക്കൊപ്പം ഇപ്പോഴിതാ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിന് കേരള സൗഹൃദവേദിയുടെ അവുക്കാദര്‍കുട്ടി നഹ സ്മാരക പുരസ്‌കാരവും.





