സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഫോമ, ഫൊക്കാന സമ്മേളനങ്ങളില്‍ പങ്കെടുക്കും.

തിരുവനന്തപുരം(20.06.2018):  അമേരിക്കയില്‍ നടക്കുന്ന അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ ശാന്തഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി  പങ്കെടുക്കുന്നു.

ചിക്കാഗോയിലും ഫിലാഡെല്‍ഫിയയിലുമാണ് സമ്മേളനങ്ങള്‍ നടക്കുക. ഇന്നലെ വൈകുന്നേരം യാത്ര തിരിച്ചു.  അമേരിക്കയിലെ മലയാളി അസോസിയേഷനുകളുടെ ഫെഡറേഷന്‍ ‘ഫോമ’ യുടെ വാര്‍ഷിക സമ്മേളനം 21 മുതല്‍ 24വരെ ചിക്കാഗോയിലും ഫോക്കാനോയുടെ സമ്മേളനം ജ്ജൂലൈ 5 മതല്‍ 7 വരെ ഫിലാഡെല്‍ഫിയയിലുമാണ് നടക്കുക. മതാതീതആത്മീയതയുടെ പ്രചാരകന്‍ കൂടിയായ സ്വാമി ഗുരുരത്‌നമാണ് നാളെ ചിക്കാഗോയില്‍ നടക്കുന്ന അന്തര്‍ദ്ദേശീയ മതസൗഹാര്‍ദ്ദ സമ്മേളനത്തിലെ മുഖ്യ പ്രഭാഷകന്‍. ഫോക്കാനോ സമ്മേളനത്തിലും മുഖ്യ പ്രഭാഷകനാണ്. ഇത് അഞ്ചാം തവണയാണ് സ്വാമി അമേരിക്ക സന്ദര്‍ശിക്കുന്നത്.  ആശ്രമത്തിലെ അന്തര്‍ദേശീയ കാര്യങ്ങളുടെ ചുമതലയുള്ള സ്വാമി ജനന്മ ജ്ഞാന തപസ്വിയും ഒപ്പമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *